ചരിത്രം


പുതുകാലത്തിനപ്പുറം

പട്ടേപ്പാടം വലിയൊരു പാടമായിരുന്നു. വട്ടത്തിലുള്ള പാടം. തെക്കും വടക്കും കുന്നുകള്‍. കുന്നുകള്‍ക്കിടയിള്‍ ഇന്നത്തെ മെയിന്‍ റോഡ് വരെ വിസ്താരത്തിലായിരുന്നു പാടത്തിന്‍റെ കിടപ്പ്. വട്ടപ്പാടം വട്ടേപ്പാടമായി. വട്ടേപ്പാടം പിന്നീട് പട്ടേപ്പാടവുമായി. പട്ടേപ്പാടത്തിന് മഹത്തായ ഒരു ചരിത്ര പാരമ്പര്യമുണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ട@് ആ ചരിത്രം ഐതീഹ്യങ്ങളുമായി കെട്ടുപിടഞ്ഞ് കിടക്കുന്നു. മുകുന്ദപുരം താലൂക്കിന്‍റെ ആവിര്‍ഭാവത്തോളം പ്രാധാന്യമു@്ണ്ടണ്ടണ്ട ആ ചരിത്രത്തിന്.


ഐതിഹ്യം

പണ്ട് പന്തലിപ്പാടം എന്നൊരു നാട്ടുരാജ്യം ഉണ്ടായിരുന്നത്രെ. പന്തലിപ്പാടം വാണിരുന്നത് അധഃക്രിതനായ അയ്യന്‍ ചിരുകണ്ട@നായിരുന്നു. ചിരുക@ന്‍ ആര്‍ഭാടപൂര്‍വം നടത്തിയ മകളുടെ വിവാഹത്തിന് കൊച്ചി മഹാരാജാവിനെ ക്ഷണിച്ചു. രാജാവിന് അധഃക്രിതന്‍റെ ക്ഷണം അവഹേളനമായിട്ടാണ് തോന്നിയത്. എന്‍കിലും രാജാവ് കല്യാണത്തിന് എഴുന്നെള്ളി. ചിരുകണ്ട@ന്‍ കുമ്പിട്ട് വണങ്ങി രാജാവിനെ സ്വികരിച്ചു. അന്നേരം രാജാവ് വാളുരി ചീരുകണ്ട@ന്‍റെ ഗളച്ഛേദം നടത്തിയത്രെ. അന്യന്‍റെ രക്തം സ്വന്തം ശരീരവും വസ്ര്തവും അശുദ്ധമാക്കിയതിനാല്‍ രാജാവ് പിന്നെ കൊട്ടാരത്തിലേക്ക് തിരിച്ച് പോയില്ല. അദ്ദേഹം വെളയനാട് വടക്ക് ഭാഗം താമസമാക്കി. രാജാവിന്‍റെ പേര് മുകുന്ദന്‍ എന്നായിരുന്നതിലാകണം രാജാവ് താമസിച്ചിരുന്ന തിരിവിന് മുകുന്ദപുരം എന്ന പേര് പത്തിഞ്ഞത്. ഈ ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് പിന്നീട് താലൂക്കും പാര്‍ലിമെന്‍റ് നിയോജക മണ്ഡലവും രൂപീക്രിതമായപ്പോള്‍ അവയ്ക്ക് മുകുന്ദപുരം എന്ന പേര് വീണത്.

ചരിത്രത്തിന്‍റെ പിന്‍ബലമുളള ഈ ഐതിഹ്യത്തിലെ പന്തലിപ്പാടം പട്ടേപ്പാടം ആകാനാണ് സാധ്യത എന്ന് അനുമാനിക്കപ്പെടുന്നു. പന്തലിപ്പാടന്‍ എന്ന തറവാട്ട് പേരില്‍ കുറെ കുടുംബങ്ങള്‍ ഇന്നും പട്ടേപ്പാടത്ത് പരിസരങ്ങളിലുമായി സ്ഥിതി ചെയ്യുന്നു പട്ടേപ്പാടത്തിനടുത്ത വെളളയനാട് പ@് കേന്ദ്ര അച്ചുക്കുടം പ്രവര്‍ത്തിച്ചിരുന്നതായി പുരാവസ്തു രേഖകളില്‍ പറയുന്നു@്.

ചരിത്ര സ്പര്‍ശം

ചരിത്ര സ്പര്‍ശം 1780 കളുടെ അവസാനത്തില്‍ ടിപ്പുസുല്‍ത്താന്‍റെ പടയോട്ടം പട്ടേപ്പാടത്തിന്‍റെ ചെമ്മണ്‍പാതയിലൂടെ കടന്നുപോയതിന് ചരിത്ര സാക്ഷ്യമു@്. അന്ന് ഏതാനും ദിവസം കുതിരപ്പ പട്ടേപ്പാടത്ത് തമ്പടിച്ചിരുന്നുവത്രെ കുതിരകളെ തളച്ചിരുന്ന സ്ഥലമാണ് ഇന്ന് കുതിരത്തടം'മായി അറിയപ്പെടുന്നത്. പട്ടേപ്പാടം ഭാഗത്തുക്കൂടെ പട നയിച്ചിരുന്നത് ആജാനുബാഹുവായ ഒരു പഠാണ്‍ (ഇന്നത്തെ അഫ്ഘാനിസ്ഥാന്‍) കാരനായിരുന്നു. അദേഹം എന്തുകൊേണ്ടോ നിരാശനായിരുന്നു. പട്ടേപ്പാടത്തെ താമസകാലത്തിനിടക്കു ഒരു ദിവസം രാത്രി അദ്ദേഹം ആത്മഹത്യ ചെയ്തു. ഇന്നു കുന്നുമല്‍ കാട്ടില്‍നിന്നും തെക്കോട്ടു ഇറങ്ങുന്ന റോഡ് തൈചിറയില്‍ ചെന്നു മുട്ടുന്നതിനടുത്ത സ്ഥലത്ത് ഉണ്ടായിരുന്ന ഒരു വലിയ കരിങ്ങോട്ട മരത്തില്‍ തൂങ്ങിയാണ് പഠാണി മരിച്ചതു. വാര്‍ദ്ധ്യക്യത്തിലേക്ക് കാലൂന്നിയ അദ്ദേഹം തികഞ്ഞ മതഭക്തനും സ്വാത്വികനുമായിരുന്നു. അതിനാല്‍ അദ്ദേഹത്തെ ആദരപൂര്‍വം പട്ടേപ്പാടത്തുക്കാര്‍ പഠാണി സാഹിബ് ഉപ്പാപ്പയാക്കി. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ പഠാണി സാഹിബ് ഉപ്പാപ്പ പട്ടേപ്പാടത്തുകാരുടെ മനസില്‍ ഒരു മിത്തായി നിലനിന്നിരുന്നു. മുടിയും താടിയും വളര്‍ത്തി, കറുത്ത കോട്ടിട്ട്, അത്തറിന്‍റെ നറുമണം പരത്തി പഠാണി സാഹിബ് നിലാവുളള രാത്രികളില്‍ പട്ടേപ്പാടത്തിന്‍റെ പാടവരമ്പുകളിലൂടെ അലഞ്ഞു നടക്കാറുണ്ടായിരുന്നത്രെ. ഇരുട്ടില്‍ ഒറ്റക്ക് നടക്കുന്നവര്‍ക്ക് കൂട്ടാളിയായി, വഴിയറിയാത്തവര്‍ക്ക് വഴിക്കാട്ടിയായി, ഉപ്പാപ്പ പട്ടേപ്പാടത്തുകാരുടെ ഇടയില്‍ ഒന്ന് രണ്ട് നൂറ്റാണ്ട് കള്‍ നിറഞ്ഞുനിന്നു.

ഇരുട്ടിനെതിരെ

എന്താ@് 80 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പട്ടേപ്പാടത്ത് പളളിക്കുടം തുടങ്ങുന്നത്. തെക്കേപുറത്ത് പാടത്തിന്‍റെ വടക്കേക്കരയില്‍ ഇന്നത്തെ കുതിരതടം ജംഗ്ഷന്‍ തൊട്ടുപടിഞ്ഞാറെ തിരിവിനടുത്തുളള പറമ്പിലായിരുന്നു തുടക്കം. പിന്നീടാണ് അത് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. കൂരിരുട്ടിലേക്ക് പാറിവീണ വെളളിവെളിച്ചം പോലെയാണ് സ്ക്കൂളിന്‍റെ ഉദയത്തെ പട്ടേപ്പാടത്തുകാര്‍ ക@ത്.

ബീഡി കമ്പിനി

നാട്ടിലാകെ പഞ്ഞം, പട്ടിണി അടക്കിവാഴുന്നകാലം. ആ കാലത്താണ് കൊടകരപ്പറമ്പില്‍ പക്കര്‍ സാഹിമ്പ് ഒരു ബീഡി കമ്പിനി തുടങ്ങുന്നത്. കമ്പിനിയുടെ ഉല്ല്പ്പനങ്ങളായി' 'കെ.പി.കെ. ബീടികളും' ' അംബിക ഫോട്ടോമാര്‍ക്ക് ' ബീഡികളും പരിസര വിപണികള്‍ പിടിച്ചടക്കി. ആളുകള്‍ക്ക് പുതിയ ഉപജീവന മാര്‍ഗ്ഗം തുറന്നു. അതൊരുവലിയ കൂട്ടായിമ കൂടിയായിരുന്നു. പുതിയ സാഹിത്യവും കലയും ആശയങ്ങളുമെല്ലാം ബീഡി കമ്പിനിയില്‍ ചര്‍ച്ചാവിഷയമായി. പ്രബുദ്ധയുടെ പടവാളുമായി ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ പുതിയ ഇടതുപക്ഷ രാഷ്ട്രിയ സാംസ്കാരിക ചിന്തകള്‍ ഉദയം കൊ@ു. അത് പട്ടേപ്പാടത്തുകാര്‍ക്ക് പുതിയ മനസ്സും ആകാശവും പ്രദാനം ചെയ്തു. അങ്ങനെ തുടുത്ത മണ്ണിലാണ് പട്ടേപ്പാടത്തതിന്‍റെ ആദ്യ സാംസ്കാരിക സംഘടനായ യുവജന കാലാസമിതി രൂപം കൊ@ത്.



Copyright © Patteapadam.com