നാട്ടാരവം 23


പട്ടേപ്പാടം.കോം (ഒരു നാടിൻറെ സ്നേഹ സ്പന്ദനം)

സമൂഹമാധ്യമ രംഗത്ത് നമ്മുടെ നാടിൻറെ എല്ലാ വാർത്താ അപ്ഡേറ്റുകളും ഓൺലൈൻ ചാനലിൽ കൂടി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടേപ്പാടം.കോം എന്ന വെബ്സൈറ്റ് യാഥാർത്ഥ്യമാവുകയാണ്.

പുത്തൻചിറ, വെള്ളാങ്കല്ലൂർ വേളൂക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളുടെയും എല്ലാവിധ ന്യൂസ് അപ്ഡേറ്റുകളും നമ്മുടെ നാട്ടുകാർ അറിയേണ്ടതായിട്ടുള്ള മുഴുവൻ കാര്യങ്ങളും പട്ടേപ്പാടം.കോം വെബ്സൈറ്റ് വഴിയും വാട്സ്ആപ്പ് കൂട്ടായ്മ വഴിയും ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം നാടിന് ഉപകാരപ്രദമാകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടി പാവപ്പെട്ടവർക്ക് പരമാവധി സഹായങ്ങൾ എത്തിക്കുക എന്ന ലക്ഷ്യവും മുൻനിർത്തി 2022 ഫെബ്രു 22 ന് പട്ടേപ്പാടം.കോം എന്ന പേരിൽ തന്നെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു.

പട്ടേപ്പാടം.കോമിന്റെ ഒന്നാം വാർഷികാഘോഷം 'നാട്ടാരവം 23 എന്ന പേരിൽ മുഴുവൻ നാട്ടുകാരുടേയും സഹായ സഹകരണത്തോടെ ഫെബ്രു 11 മുതൽ 23 വരെ കലാകായിക മത്സരങ്ങൾക്കൊപ്പം കുടുംബശ്രീ വനിതാ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെ വർണ്ണാഭമായ ഘോഷയാത്രയും തുടർന്ന് സ്റ്റേജ് പ്രോഗ്രാമുകൾക്കൊപ്പം ഗാനമേളയും മുഴുവൻ കലാസ്നേഹികളുടെ പിന്തുണയോടെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞു.

ഇതിന്റെയൊക്കെ സാമ്പത്തിക സ്രോതസ്സിനുവേണ്ടി കൂപ്പൺ വിതരണം നടത്തുകയും സമ്മാനാർഹമായ ടിക്കറ്റിന് ഇലക്ട്രിക് ബൈക്ക് സമ്മാനമായി നൽകുകയും ചെയ്തു.

പട്ടേപ്പാടം.കോം വെബ്സൈറ്റ് ചില സാങ്കേതിക കാരണങ്ങളാൽ ഓൺലൈൻ ഓപ്പണിങ് നടത്തുവാൻ കഴിയാതെ കുറച്ച് നാളുകൾ നീണ്ടു പോയെങ്കിലും ഇപ്പോൾ വെബ്സൈറ്റ് യാഥാർത്ഥ്യമാവുകയാണ്. നിങ്ങളുടെ സ്നേഹവും സഹകരണവും എപ്പോഴും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എല്ലാവിധ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 9747223116 എന്ന മൊബൈൽ നമ്പറിൽ അറിയിക്കുകയും ചെയ്യുമെന്ന

വിശ്വാസത്തോടെ..
നമ്മുടെ നാടിൻറെ കൂട്ടായ്മയ്ക്ക് വേണ്ടി...
അഡ്മിൻ പാനൽ




Copyright © Patteapadam.com