ചിരിയുടെ ഒരു കുന്നിൽ നിന്ന്
പൊട്ടിച്ചിരിയുടെ പുഴയിലേക്
എന്റെ ചട്ടം
പാപരമശിവന്റെ പൊട്ടിച്ചിരികൾ
കട്ടപിടിച്ചുണ്ടായതാണ്
ഹിമാലയം എന്നു കാളിദാസൻ
പലതരം ചിരികൾ ഞാൻ കണ്ടിട്ടുണ്ട് ,കേട്ടിട്ടുണ്ട്
കള്ളച്ചിരി, പൊട്ടിച്ചിരി, പുഞ്ചിരി .
വീട്ടുചിരി, നാട്ടു ചിരി, പൊള്ളിച്ചിരി.
അനുരാഗിച്ചിരി, അനുതാപച്ചരി, ജാതിമതചിരി
കഴുത്തറക്കുമ്പോഴുള്ള ചിരി
കടം ചോദിക്കുബോഴുള്ള ച്ചിരി
മേലാളന്റെ വലിപ്പു കേൾക്കുമ്പോഴുള്ള
നിര്ബന്ധിതച്ചിരി .
ഒഴിഞ്ഞു മാറ്റചിരി, ഒഴിവാക്കൽ ചിരി.
ഒറ്റു ചിരി.
വെളുത്ത ചിരി
മരിച്ചവന്റെ ചിരിയാണ് .
എന്തെന്നാൽ അത്
അവനവനോടുള്ളതാകുന്നു
അവനോട് മാത്രമുള്ളതാകുന്നു .
Copyright © Patteapadam.com